Home KERALA മണിയുടെ മരണം; നുണ പരിശോധന പൂര്‍ത്തിയായി

മണിയുടെ മരണം; നുണ പരിശോധന പൂര്‍ത്തിയായി

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ നുണപരിശോധന പൂര്‍ത്തിയായി. സിനിമ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍, മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, ബന്ധു എം.ജി.വിപിന്‍, സുഹൃത്ത് സി.എ.അരുണ്‍ മണിയുടെ സുഹൃത്തുക്കളായ കെ.സി.മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ചെന്നൈ ഫോറന്‍സിക് ലബോറട്ടറി ഉദ്യോഗസ്ഥര്‍ എറണാകുളത്തെ സിബിഐ ഓഫീസിലെത്തിയാണ് പരിശോധന നടത്തിയത്. ലഭ്യമായ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ നുണ പരിശോധനക്ക് വിധേയരാക്കാനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പരിശോധന നടത്തേണ്ടുന്ന എല്ലാവരും ഇതിനുള്ള സമ്മതം കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here