ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായി അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി. ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ പോര്‍വിമാനങ്ങള്‍ പാക് മണ്ണിലെ ഭീകരത്താവളം ചാമ്പലാക്കി. ഉറി ഭീകരാക്രമണം നടന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആദ്യ സര്‍ജിക്കല്‍ സ്െ്രെടക്ക്. ഇപ്പോഴിതാ കൃത്യമായി പഠിച്ച് പന്ത്രണ്ടാം ദിവസം പാക് മണ്ണില്‍ പറന്ന് ഇന്ത്യ തിരിച്ചടിച്ചു.’സര്‍ജിക്കല്‍ സ്െ്രെടക്ക്’ എന്നുരാജ്യം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാന്‍ഡോകളായിരുന്നു. 1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യന്‍ ആക്രമണം. പാക് അധിനിവേശ കശ്മീരില്‍ (പിഒകെ) മൂന്ന് കിലോമീറ്റര്‍ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങള്‍ ആക്രമിച്ചു തകര്‍ക്കുകയായിരുന്നു.
Home Uncategorized ഭീകരാക്രമണത്തിനു മറുപടി: പാക് അതിര്‍ത്തി കടന്നു ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി