Home Uncategorized ബ്രൂവറി, ശബരിമല; യുഡിഎഫ് യോഗം ഇന്ന്

ബ്രൂവറി, ശബരിമല; യുഡിഎഫ് യോഗം ഇന്ന്

  • സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ആലോചിക്കാന്‍ യുഡിഎഫിന്റെ അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 9 മണിക്ക് കന്റോണ്‍മെൻറ് ഹൗസിലാണ് യോഗം.

ബ്രൂവറി വിൽയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ സിപിഎമ്മിന്‍റെ പങ്കും അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടിരുന്നു. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍നിന്ന് ഉയരുന്നുണ്ട്.

 

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ കേരളത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് നേരെ കണ്ണടയ്ക്കില്ലെന്നും സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തിന് പ്രാദേശിക ജനവികാരം ഉൾക്കൊണ്ടു കൊണ്ടുള്ള നിലപാട് സ്വീകരിക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here