Home POLITICS ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ചു റദ്ദാക്കിച്ചതിന്റെ പക തീര്‍ക്കുകയാണ് പിണറായി വിജയനെന്ന് ചെന്നിത്തല

ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ചു റദ്ദാക്കിച്ചതിന്റെ പക തീര്‍ക്കുകയാണ് പിണറായി വിജയനെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കേസ് കയ്യോടെ പിടിച്ചു റദ്ദാക്കിച്ചതിന്റെ പക തീര്‍ക്കുന്നതിനാണു പഴയ മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ഭൂമിയില്‍ 2 ഏക്കര്‍ സ്ഥലം ചിന്താലയ വിദ്യാലയത്തിനു പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിസഭാ യോഗമാണ്. അതിന്റെ പേരില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തന്നെ തിരഞ്ഞുപിടിച്ച് അന്വേഷണം നടത്തുന്നതിന്റെ ദുരുദ്ദേശ്യം നാട്ടുകാര്‍ക്കു നന്നായി മനസ്സിലാവുമെന്നും ചെന്നിത്തല പറഞ്ഞു. എതിര്‍ക്കുന്നവരെ കേസില്‍പ്പെടുത്തി അടിച്ചമര്‍ത്താമെന്നു മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഢ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇതൊന്നുംകൊണ്ടു തന്നെ നിശബ്ദനാക്കാമെന്നു പിണറായി കരുതേണ്ട. ഈ ഓലപ്പാമ്പു കണ്ടു പേടിച്ചു പോവില്ല. ധൈര്യമുണ്ടെങ്കില്‍ ഇതില്‍ അഴിമതി ഉണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചു കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here