തിരുവന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്ലറികൾക്കും നൽകിയ അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബ്രൂവറികൾ അനുവദിച്ച നടപടിയിൽ പിശകില്ലെന്നും പൊതുവായ ആവശ്യങ്ങളിൽ ഒന്നിച്ചുനിൽക്കാനുള്ള വിട്ടുവീഴ്ചമാത്രമാണിതെന്നും മന്ത്രിവ്യക്തമാക്കി.

ഉത്തരവുമകളിൽ വിവാദങ്ങൾ വന്നാൽ റദ്ദാക്കുക സാധാരണാമാണ്. ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ബ്രൂവറികൾക്കും ഡിസ്ലറിക്കും അനുമതി നൽകിയതിൽ ക്രമക്കേടുകളില്ല. അനുമതി റദ്ദാക്കാനുള്ള തീരുമാനം വകുപ്പിന്റേത് മാത്രമല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.