Home NATIONAL ബൈപ്പാസില്‍ മുഖ്യമന്ത്രിയും പ്രേമചന്ദ്രനും റോഡ്‌ഷോ നടത്തി

ബൈപ്പാസില്‍ മുഖ്യമന്ത്രിയും പ്രേമചന്ദ്രനും റോഡ്‌ഷോ നടത്തി

കൊല്ലം : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്ത ചടങ്ങു പൂര്‍ത്തിയായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. കാവനാട് നിന്നു കല്ലുംതാഴം വരെ ബൈപാസിലൂടെ തന്റെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചു കൊണ്ടു മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു പോയി.
മുഖ്യമന്ത്രി കടന്നുപോയ ശേഷം, എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അലങ്കരിച്ച വാഹനങ്ങളില്‍ പ്രകടനം നടന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ ബദല്‍ റോഡ് ഷോയും അരങ്ങേറി. കല്ലുംതാഴം മുതല്‍ കാവനാട് വരെ നടന്ന റോഡ് ഷോയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി കൊടിതോരണങ്ങളോടെ ഇതു വഴി സഞ്ചരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here