Home Uncategorized ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി; ജലപീരങ്കി പ്രയോഗിച്ചു

ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി; ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.


സെക്രട്ടേറിയേറ്റിന്റെ അകത്തേക്ക് കടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചെത്തുകയും കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ചെയ്തു. നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here