Home NATIONAL ബിജെപി ഹര്‍ത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

ബിജെപി ഹര്‍ത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമായതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ നായര്‍ എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. പ്രശ്‌നങ്ങളില്‍ ഇത്തരത്തിലുളള കടുത്ത നിലപാട് പ്രവര്‍ത്തകര്‍ എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു

‘നമോ ആപ്’ വഴി ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് പരാമര്‍ശം. കേരളത്തിലെ ഭരണത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി, കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും ഭരണം അഴിമതിയുടെ മാതൃകയാണെന്നു കുറ്റപ്പെടുത്തി. രണ്ടുകൂട്ടര്‍ക്കും കാര്യക്ഷമത കാട്ടാനായിട്ടില്ലെന്നും നരേന്ദ്ര മോദി സംവാദത്തിനിടെ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here