Home POLITICS ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാഇന്ന് കേരളത്തില്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാഇന്ന് കേരളത്തില്‍

കണ്ണൂർ: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാഇന്ന് കേരളത്തില്‍.  ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഒാഫീസ് ഉദ്ഘാടനത്തോടൊപ്പം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും.

രാവിലെ പത്ത് മണിക്കാണ് മാരാർജി മന്ദിരമെന്ന കണ്ണൂർ ജില്ലാകമ്മിറ്റി ഒാഫീസ് ഉദ്ഘാടനം.. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.  സംസ്ഥാന നേതാക്കളെല്ലാം പങ്കെടുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം ബിജെപിയുടെ ഭാവി പരിപാടികളും ചർച്ചയാകും.

ഉദ്ഘാടനച്ചടങ്ങിന് ശേഷം ജില്ലയിലെ ബലിദാനികളുടെ കുടുംബങ്ങളുമായും അടിയന്തിരാവസ്ഥയുടെ ഇരകളുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ പരിപാടികൾക്ക് ശേഷം ശിവഗിരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം വർക്കലയിലേക്ക് തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here