ജമ്മു: ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന് അജീത് പരിഹറും വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ വൈകിട്ട് എട്ടോടെയാണു സംഭവം. അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തപന്‍ ഗലിയിലുള്ള സ്റ്റേഷനറി കട അടച്ചതിനുശേഷം വീട്ടിലേക്കു വരുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കിഷ്ത്വറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഭീകരരാണോ ക്രിമിനലുകളാണോ ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.
Home Uncategorized ബിജെപി ജമ്മു സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന് അജീത് പരിഹറും വെടിയേറ്റു മരിച്ചു