Home NATIONAL എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിന്‍റെ കണക്ക് കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി

എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിന്‍റെ കണക്ക് കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ബാലാകോട്ട് പ്രത്യാക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിന്‍റെ കണക്ക് കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യൻ നിലപാട്. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്കത്. ഇത് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുൻ കരുതലെന്ന നിലയിൽ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here