Home NATIONAL “ഫൈസാബാദ് ജില്ല ഇനി അയോദ്ധ്യ” : യു.പി. മുഖ്യമന്ത്രി

“ഫൈസാബാദ് ജില്ല ഇനി അയോദ്ധ്യ” : യു.പി. മുഖ്യമന്ത്രി

ലക്‌നൗ: ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യ എന്നാക്കി മാറ്റിയതായി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ഫൈസാബാദിന്റെ പേര് അയോദ്ധ്യ എന്നാക്കി മാറ്റണമെന്ന് നേരത്തെ വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു.

അയോദ്ധ്യയിലെ രാംകഥാ പാര്‍ക്കില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അയോദ്ധ്യയില്‍ പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളേജും നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാകും മുന്നോട്ടു പോകുക എന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിംഗ് ജൂംഗ് സൂക്ക് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഇരുവരും ചേര്‍ന്ന് ഹാഹ് രാജ്ഞിയുടെ പേരില്‍ സ്ഥാപിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു. ശ്രീരാമന്റെ പേരിലാണ് അയോദ്ധ്യ അറിയപ്പെടുന്നത്. അതിനാലാണ് അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ പേരു മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here