Home POLITICS ഫെബ്രുവരി 1 മുതല്‍ കേന്ദ്ര സര്‍വീസില്‍ സാമ്പത്തിക സംവരണം

ഫെബ്രുവരി 1 മുതല്‍ കേന്ദ്ര സര്‍വീസില്‍ സാമ്പത്തിക സംവരണം

ന്യൂഡല്‍ഹി:കേന്ദ്ര സര്‍വീസിലെ എല്ലാ റിക്രൂട്ട്മെന്റിനും ഫെബ്രുവരി ഒന്നാം തീയതി മുതല്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കി കേന്ദ്ര പേഴസണല്‍ മന്ത്രാലയം ഉത്തരവിട്ടു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങള്‍ പ്രത്യേകം പുരപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കേന്ദ്ര സര്‍വീസില്‍ 2019 ഫെബ്രുവരി ഒന്നു മുതല്‍ വിജ്ഞാപനം ചെയ്യുന്ന എല്ലാ തസ്തികകളിലേക്കും നേരിട്ടുള്ള റിക്രൂട്ട്മെന്റില്‍ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കും എന്ന് ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാഭേദഗതി ഈ മാസം 9നാണ് പാര്‍ലമെന്റ് പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here