Home Cinema പ്രളയം വന്നതാണ് പരാതി പരിഹരിക്കാന്‍ താമസിച്ചതെന്ന് താരങ്ങളുടെ സംഘടനയായ അമ്മ

പ്രളയം വന്നതാണ് പരാതി പരിഹരിക്കാന്‍ താമസിച്ചതെന്ന് താരങ്ങളുടെ സംഘടനയായ അമ്മ

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് തന്നെയാണ് അമ്മയുടെ നിലപാടെന്നും ഡബ്ല്യുസിസി ഉന്നയിച്ച പരാതി പരിഗണിച്ച് വരവെയാണ് പ്രളയം വന്നതെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് പ്രശ്‌നപരിഹാരം കണ്ടെത്താമെന്നും താരസംഘടനയായ അമ്മ ഡബ്യു.സി.സി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി പത്രക്കുറിപ്പിറക്കി.

എല്ലാ ആരോപണവും മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ് എന്നും അമ്മയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ഇറക്കിയ വാര്‍ത്താ കുറിപ്പ് പറയുന്നു.

ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നാണ് അമ്മയുടെ നിലപാട്. കോടതി വിധിക്കും വരെ ആരോപണവിധേയന്‍ നിരപരാധിയാണ് . ഡബ്ല്യുസിസിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ് . മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവയ്ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടേതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുമെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here