Home NATIONAL പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ജനപ്രതിനിധികളുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ജനപ്രതിനിധികളുടെ പ്രതിഷേധം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ജനപ്രതിനിധികളുടെ പ്രതിഷേധം. സ്ഥലം എംപി, എംഎല്‍എ, മേയര്‍ എന്നിവര്‍ക്കു പരിപാടിയില്‍ ഇടം നല്‍കാതിരുന്നതാണു പ്രതിഷേധത്തിനു വഴിയൊരുക്കിയത്. ശശി തരൂര്‍ എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈതൃക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയാണു പുതിയ വിവാദമുണ്ടായത്. ബിജെപിയുടെ ജില്ലാ നേതാക്കളെയടക്കം പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ക്ഷേത്രത്തില്‍ സ്വദേശി ദര്‍ശന്‍ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തിരുവനന്തപുരത്തു വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ പ്രധാനമന്ത്രി വിമാനമിറങ്ങിയത്. പിന്നീട് ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തിയ പ്രധാനമന്ത്രി അവിടത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here