Home POLITICS പ്രധാനമന്ത്രി ഒരു തമാശ: രാഹുൽ ഗാന്ധി ട്വിറ്ററില്‍

പ്രധാനമന്ത്രി ഒരു തമാശ: രാഹുൽ ഗാന്ധി ട്വിറ്ററില്‍

ന്യൂഡൽ‌ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു. ഇന്ത്യ ഒരു ദിവസം 450 തൊഴിലുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു ഞാൻ കരുതിയത്. മോദിയുടെ നയങ്ങൾ 2018ൽ 1 കോടി തൊഴിലുകളാണ് ഇല്ലാതാക്കിയത്. 2018ലെ എല്ലാ ദിവസവും 27,000 തൊഴിലുകൾ നഷ്ടമായി. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു തമാശയാണ്– രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള ദേശീയ സാംപിൾ സർവേ ഓഫിസിന്റെ ഇനിയും പുറത്തുവരാത്ത റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ.രാജ്യത്തു വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം. 2018ൽ രാജ്യത്തെ ഒരു കോടി തൊഴിലുകൾ നഷ്ടപ്പെട്ടുപോകുന്നതിനു കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് ഉത്തരവാദിയെന്നും രാഹുൽ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here