Home NATIONAL പ്രജ്‍ഞാ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാനാവില്ല: കോടതി

പ്രജ്‍ഞാ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാനാവില്ല: കോടതി

മുംബൈ : സാധ്വി പ്രജ്‍ഞാ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് എന്‍ഐഎ കോടതി. സാധ്വി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യദ് അഹമ്മദ് എന്നയാളുടെ പിതാവാണ് എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചത്.

വിചാരണ ഇപ്പോഴും തുടരുന്ന കേസില്‍ ഉള്‍പ്പെട്ട ആള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. എന്നാല്‍ ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അറിയിച്ച് പരാതി തള്ളുകയായിരുന്നു.

ഹർജിക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് പറഞ്ഞ കോടതി ഇത്തരം പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നതിനെതിരെ അഡ്വക്കേറ്റ് ജെ പി മിശ്രക്ക് താക്കീതും നൽകി .

LEAVE A REPLY

Please enter your comment!
Please enter your name here