തിരു: ശബരിമലയില്‍ പ്രഷോഭത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ പാലോട് ചല്ലിമുക്കില്‍ സജീവിന്റെ വീടുകയറി അക്രമിച്ച് അമ്മയെയും, ഭാര്യയെയും പരിക്കേല്‍പ്പിച്ച പോലീസ് നടപടിയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് പ്രതിഷേധിച്ചു പത്രക്കുറിപ്പിറക്കി.
അറുപത്തിയഞ്ചുക്കാരിയായ ഓമനയുടെ വലയുകൈ അടിച്ചു ഒടിക്കുകയും, വയറ്റില്‍ ചവുട്ടുകയുമായിരുന്നു. പാലോട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇന്നലെ രാത്രി 9.30 ഓടെ അക്രമം നടത്തിയത്. സജീവിന്റെ ഭാര്യ അനുജയ്ക്കും പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. കൊലപാതക കേസിലെ പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ശബരിമല ഭക്തരെ അറസ്റ്റുചെയ്യുന്നത്. മര്‍ദ്ദിച്ച ശേഷം സജീവിനെയും, അമ്മയെയും, ഭാര്യയെയും പോലീസ് വാഹനത്തില്‍ ബലംപ്രയോഗിച്ച് പാലോട് സ്റ്റേഷനില്‍ കൊണ്ടുവരുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഓമനയെയും, അനുജയെയും നാട്ടുകാര്‍ ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓമന ഇപ്പോള്‍ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. കൊലപാതകം നടത്തിയ ഡി.വൈ.എസ്.പി.യെ സംരക്ഷിക്കുന്ന പോലീസാണ് ശബരിമല ഭക്തര്‍ക്കെതിരെ അക്രമണം നടത്തുന്നത് എന്ന് എസ്.സുരേഷ് പറഞ്ഞു.