Home Uncategorized പേലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് നടന്നു നീങ്ങിയ യുവതി ഒടുവില്‍ തിരിച്ചിറങ്ങി

പേലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് നടന്നു നീങ്ങിയ യുവതി ഒടുവില്‍ തിരിച്ചിറങ്ങി

പമ്പ/ശബരിമല : അയ്യപ്പഭക്തരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് നടന്നു നീങ്ങിയ യുവതി ഒടുവില്‍ തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിരാജാണ് കോടതിവിധിയുടെ ധൈര്യത്തില്‍ പോലീസിനോടൊപ്പം മലചവിട്ടാന്‍ ശ്രമം നടത്തി പരാജയപ്പെട്ടത്.

മരക്കൂട്ടത്തിനു സമീപം വന്‍ പ്രതിഷേധമാണ് സുഹാസിനിക്കെതിരെ ഉയര്‍ന്നത്. തുടര്‍ച്ചയായ ശരണംവിളിയോടെ ഇരുപതോളം അയ്യപ്പഭക്തന്മാരാണ് സുഹാസിനിയെ തടഞ്ഞത്. താന്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും നടന്നില്ല. കല്ലേറുണ്ടാവുമെന്നു മനസ്സിലാക്കിയതിനെ തുടര്‍ന്ന് മനപ്പൂര്‍വ്വം ഒരു പ്രശ്‌നത്തിനില്ലെന്ന് വ്യക്തമാക്കി സുഹാസിനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്തു പ്രശ്‌നമുണ്ടായാലും മുന്നോട്ടുപോകാന്‍ സഹായിക്കാമെന്ന് പോലീസ് അറിയിച്ചുവെങ്കിലും അവര്‍ സ്വമേധയാ പിന്‍വാങ്ങാന്‍ തീരുമാനിക്കുയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here