Home Cinema പു​രു​ഷ​ൻ​മാ​രെ മാ​ത്രം കു​റ്റം പ​റ​യു​ന്ന​തി​ൽ അര്‍ത്ഥമില്ലെന്ന് ആ​ൻ​ഡ്രി​യ

പു​രു​ഷ​ൻ​മാ​രെ മാ​ത്രം കു​റ്റം പ​റ​യു​ന്ന​തി​ൽ അര്‍ത്ഥമില്ലെന്ന് ആ​ൻ​ഡ്രി​യ

ചെന്നൈ: ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കി മീടു വിവാദം തുടരുകയാണ്. തമിഴ് സിനിമ രംഗത്ത് വൈരമുത്തുപോലുള്ള പ്രമുഖര്‍ പോലും സ്ത്രീകളുടെ മീടു വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുകയാണ്. ഈ അവസ്ഥയിലാണ് നടി ആ​ൻ​ഡ്രി​യ ജെ​റ​മി​യ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് പു​രു​ഷ​ൻ​മാ​രെ മാ​ത്രം കു​റ്റം പ​റ​യു​ന്ന​തി​ൽ അ​ർത്ഥ​മി​ല്ലെ​ന്നാണ് ആ​ൻ​ഡ്രി​യ ജെ​റ​മി​യയുടെ അഭിപ്രായം. സ്ത്രീ​ക​ൾ നോ ​പ​റ​ഞ്ഞാ​ൽ തീ​രു​ന്ന​തേ​യു​ള്ളൂ കാ​സ്റ്റിം​ഗ് കൗ​ച്ച് എ​ന്ന്     ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. എ​നി​ക്ക് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്‍റെ​യ​ടു​ത്ത് അ​ത്ത​രം ഉ​ദ്ദേ​ശ്യ​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്ന് എ​ന്നെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​ർ​ക്ക​റി​യാം.

മാ​ത്ര​മ​ല്ല കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് ഇ​ര​യാ​കാ​ത്ത ധാ​രാ​ളം ന​ടി​മാ​രെ​യും എ​നി​ക്ക​റി​യാം- ആ​ൻ​ഡ്രി​യ പ​റ​യു​ന്നു.  സി​നി​മ​യി​ലെ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കി​ട​പ്പ​റ പ​ങ്കി​ടാ​ൻ ന​ടി​ക​ൾ ത​യാ​റാ​കാ​തി​രു​ന്നാ​ൽ ഇ​ത്ത​രം ഉ​ദ്ദേ​ശ്യ​ങ്ങ​ളു​മാ​യി ആ​രും വ​രി​ല്ലെ​ന്നും ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. വടചെന്നൈ എന്ന പുതിയ ധനുഷ് ചിത്രത്തില്‍ ചന്ദ്ര എന്ന പ്രധാന വേഷത്തില്‍ എത്തുന്ന  ആ​ൻ​ഡ്രി​യ അതിന്‍റെ പ്രമോഷന്‍ പരിപാടിയിലാണ് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here