Home NATIONAL പുതിയ പാർട്ടി പ്രഖ്യാപിച്ച് ലാലുവിന്റെ മകൻ

പുതിയ പാർട്ടി പ്രഖ്യാപിച്ച് ലാലുവിന്റെ മകൻ

പട്ന: ബീഹാറിൽ  ആർജെഡിയിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ലാലു – റാബ്റി മോർച്ച എന്നാണ് പുതിയ പാർട്ടിയുടെ പേര്. താൻ ആവശ്യപ്പെട്ട രണ്ട് സീറ്റ് നൽകാൻ പാർട്ടി തയ്യാറാവാത്തതാണ് പുതിയ പാർട്ടി രൂപീകരിക്കാൻ കാരണമെന്ന് തേജ് പ്രതാപ് പറഞ്ഞു.

സരണിൽ തന്റെ അമ്മ മത്സരിക്കണമെന്നാണ് ആഗ്രഹം. അമ്മ മത്സരിച്ചില്ലെങ്കിൽ അവിടെ താൻ മത്സരിക്കുമെന്നും തേജ് പ്രതാപ് പറഞ്ഞു. പാർട്ടി രൂപീകരിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here