Home NATIONAL പുണ്യക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി  പ്രധാനമന്ത്രി

പുണ്യക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡെറാഡൂണ്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചതോടെ പുണ്യക്ഷേത്ര ദര്‍ശനങ്ങള്‍ക്കായി  പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ എത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാർനാഥിൽ എത്തുന്നത്.

കേദാർനാഥിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മോദി നാളെ ബദരീനാഥിലേക്ക് പോകും.നാളെ സ്വന്തം മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കവെ മോദി ബദരീനാഥിൽ ക്ഷേത്ര ദർശനത്തിലായിരിക്കും. മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here