Home POLITICS പി.സി. ജോര്‍ജ് എംഎല്‍എയുടെ അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷന്‍

പി.സി. ജോര്‍ജ് എംഎല്‍എയുടെ അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ, അവഹേളിച്ച കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എയുടെ അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷന്‍ രേഖ ശര്‍മ.

പലവട്ടം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ജോര്‍ജ് നേരിട്ടെത്താത്തിരുന്നതിനെ തുടര്‍ന്നാണിത്.
അഭിഭാഷകനായ അഡോള്‍ഫ് മാത്യു ഇന്നലെ കമ്മിഷന്‍ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കാണാന്‍ അനുമതി നല്‍കിയില്ല. ജോര്‍ജ് എത്തിയിട്ടുണ്ടോ എന്ന് ഫോണ്‍ മുഖാന്തരം ആരാഞ്ഞ കമ്മിഷന്‍ അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കി. നിയമലംഘനമാണിതെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ മറുപടി ഓഫിസില്‍ എല്‍പ്പിച്ചു മടങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here