Home Uncategorized പി.ജെ. ജോസഫുമായി സമവായത്തിന്‍റെ സാധ്യതകള്‍ പൂര്‍ണമായും തള്ളി മാണി ഗ്രൂപ്പ്

പി.ജെ. ജോസഫുമായി സമവായത്തിന്‍റെ സാധ്യതകള്‍ പൂര്‍ണമായും തള്ളി മാണി ഗ്രൂപ്പ്

കോട്ടയം: കേരളകോണ്‍ഗ്രസില്‍ പി.ജെ. ജോസഫുമായി സമവായത്തിന്‍റെ സാധ്യതകള്‍ പൂര്‍ണമായും തള്ളി മാണി ഗ്രൂപ്പ് . പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്‍റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കു രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നാണു പുതിയ തീരുമാനം. അധികസീറ്റു സംബന്ധിച്ചുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയ്ക്കു മണിക്കൂറുകള്‍ ശേഷിക്കെയാണ് മാണി ക്യാംപ് നിലപാടു കടുപ്പിക്കുന്നത്. പി.ജെ. ജോസഫിന് സീറ്റ് വാങ്ങി നല്‍കാന്‍ പാര്‍ട്ടി ഇനി മെനക്കെടേണ്ടെന്നാണു തീരുമാനം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പി.ജെ. ജോസഫ് എത്തില്ലെന്നും മാണി ക്യാംപ് ഉറപ്പിക്കുന്നു. കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ ചര്‍ച്ചകള്‍ക്കു ശേഷം കെ.എം.മാണി തന്നെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാനാണു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here