Home Uncategorized പി.കെ.ശശി എം.എല്‍.എ.യ്ക്ക് അനുകൂലമായി മൊഴിനല്‍കിയാല്‍ 14 ലക്ഷം: അന്വേഷണം നടത്താന്‍ സി.പി.എം തീരുമാനം

പി.കെ.ശശി എം.എല്‍.എ.യ്ക്ക് അനുകൂലമായി മൊഴിനല്‍കിയാല്‍ 14 ലക്ഷം: അന്വേഷണം നടത്താന്‍ സി.പി.എം തീരുമാനം

പാലക്കാട്: ലൈംഗികാരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശി എം.എല്‍.എ.യ്ക്ക് അനുകൂലമായി മൊഴിനല്‍കിയാല്‍ 14 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഏറ്റുപറച്ചില്‍ അന്വേഷിക്കാന്‍ സി.പി.എം തീരുമാനം.


സി.പി.എം പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയ്റ്റില്‍ എത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണനാണ് പുതുശ്ശേരി ഏരിയാ കമ്മിറ്റി നല്‍കിയ പരാതിയെക്കുറിച്ച് പറഞ്ഞത്.

തുടര്‍ന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനോട് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. ഗൗരവതരമായ പരാതിയായതിനാല്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here