Home NATIONAL പി.എസ്. ശ്രീധരന്‍ പിള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു

പി.എസ്. ശ്രീധരന്‍ പിള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള വിവാദ പ്രസംഗത്തിന്റെ പേരിലുള്ള നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി അടുത്ത ആഴ്ചത്തേക്കു മാറ്റി. സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച കോടതി സര്‍ക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടു.


പ്രസംഗത്തിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ യോഗത്തിലാണ് ശ്രീധരന്‍ പിള്ള പരാതിക്കു കാരണമായ പ്രസംഗം നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here