Home NATIONAL പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കു വധഭീഷണിക്കത്ത്

പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കു വധഭീഷണിക്കത്ത്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കു വധഭീഷണിക്കത്ത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍നിന്ന് സ്പീഡ്പോസ്റ്റില്‍ അയച്ച കത്ത് തിരുവനന്തപുരത്തു കുന്നുകുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ഇന്നലെ ലഭിച്ചത്.

ബോംബെ മലയാളി എന്നു സ്വയം പരിചയപ്പെടുത്തി മോഹന്‍ കെ.നായര്‍ എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഇയാളുടെ വിലാസവുമുണ്ട്. ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍, കേരളപ്പിറവിദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും കാസര്‍കോടു നിന്നു ശ്രീധരന്‍ പിള്ള നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ പങ്കെടുക്കുമെന്നും ‘രാജീവ് ഗാന്ധിയുടേതു പോലുള്ള അന്ത്യം’ ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്റേത് എന്നും പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here