Home POLITICS പി.എസ്.ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്

പി.എസ്.ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്

ശബരിമല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. കുടുംബത്തിലെ കാരണവരായ മഹേശ്വരരോടല്ലാതെ ആരോടും ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് നിയമോപദേശം ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിട്ടില്ല. മറിച്ചുകേള്‍ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here