Home PRD പി.ആര്‍.ഡി. ജില്ലാ വാർത്താക്കുറിപ്പ്‌ 13-05-2019

പി.ആര്‍.ഡി. ജില്ലാ വാർത്താക്കുറിപ്പ്‌ 13-05-2019

അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈയില്‍സ് ടെക്‌നോളജിയുടെ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഇംഗ്ലീഷ് ഒരു വിഷയമായെടുത്ത് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായം 15 നും 23 നും മധ്യേ.  പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 25 വയസ് വരെ അപേക്ഷിക്കാം.    പരിശീലന കാലയളവില്‍ സ്റ്റൈപന്റ് ലഭിക്കും.  ജൂലൈ 16 നാണ് കോഴ്‌സ് ആരംഭിക്കുന്നത്.  താല്‍പ്പര്യമുള്ളവര്‍ വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2321824.

(പി.ആര്‍.പി. 555/2019)

ലൈഫ് ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുകളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.  കടലില്‍ നീന്തല്‍ പരിശീലനം സിദ്ധിച്ചവരും തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍.  ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിഴിഞ്ഞം ഫിഷറിസ് അസി. ഡയറക്ടര്‍ അറിയിച്ചു.  അപേക്ഷകള്‍ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 17 വൈകിട്ട് മൂന്നു മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2481118, 0471 2480335.

(പി.ആര്‍.പി. 556/2019)

ക്വട്ടേഷന്‍ ക്ഷണിച്ചു

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ പെട്രോളിങ്ങിനും വാടക വ്യവസ്ഥയില്‍ മൂന്ന് ബോട്ടുകള്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മേയ് 22 ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0471 2481118, 0471 2480335, 9496007035.

(പി.ആര്‍.പി. 557/2019)

11-ാം ക്ലാസ് പ്രവേശനം: അപേക്ഷാ തീയതി പുനഃക്രമീകരിച്ചു

ഈ അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ആയി പുനഃക്രമീകരിച്ചതായി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) 20ന് വൈകിട്ട് മൂന്നിനു മുന്‍പ് സ്‌കൂളുകളില്‍ ലഭിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

(പി.ആര്‍.പി. 558/2019)

വൈദ്യുതി മുടങ്ങും

കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൈരളി നഗര്‍ ഭാഗത്തും തിരുവല്ലം സെക്ഷന്‍ പരിധിയില്‍ പാലപ്പൂര്‍, ചാനല്‍ക്കര, പനത്തുറ, ഓലത്തിന്‍കര എന്നിവിടങ്ങളിലും ഇന്ന് (14 മേയ്) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

(പി.ആര്‍.പി. 559/2019)

LEAVE A REPLY

Please enter your comment!
Please enter your name here