Home PRD പിരപ്പൻകോട് ശ്രീധരൻ നായർ സ്മാരക അവാർഡ് വി.കെ മധുവിന്

പിരപ്പൻകോട് ശ്രീധരൻ നായർ സ്മാരക അവാർഡ് വി.കെ മധുവിന്

കോലിയക്കോട് അപ്പുകുട്ടൻപിള്ള സ്മാരക സഹകരണ ഗ്രന്ഥശാലയുടെ ജില്ലയിലെ മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുള്ള ഈ വർഷത്തെ  അഡ്വ. പിരപ്പൻകോട് ശ്രീധരൻ നായർ സ്മാരക അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന് സമ്മാനിച്ചു. കോലിയക്കോട് ഗവ.യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ. രാജുവാണ് പുരസ്‌കാരം നൽകിയത്. മൊമൊന്റോയും പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

പിരപ്പൻകോട് മുരളി ചെയർമാനും അഡ്വ.ചെറുന്നീയൂർ  ശശിധരൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ വി.കാർത്തികേയൻ നായർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റു കൂടിയായ വി.കെ മധു സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ഇത്തവണ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനായിരുന്നു.

നിരവധി അമച്വർ നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള വി. കെ മധുവിന്റെ കിരാതവൃത്തം, ശംഭുകൻ എന്നീ നാടകങ്ങൾക്ക് വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പിരപ്പൻകോട് മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.എം. റാസി, കലാകുമാരി, ദേശീയ നിയമ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എൻ. കെ ജയകുമാർ, ഡോ. എം.എ സിദ്ദിഖ്, കരകുളം കൃഷ്ണപിള്ള, തുടങ്ങിയവർ സംബന്ധിച്ചു.

ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ നിയമനം

തിരുവനന്തപുരം ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ നടത്തി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പ്രായപരിധി 50 വയസ്.  യോഗ്യത ബി.എച്ച്.എം.എസ്.  വിദ്യാഭ്യാസ യോഗ്യത, വയസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ജൂലൈ 23 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.  വിലാസം: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), പഴവങ്ങാടി, കിഴക്കേക്കോട്ട, തിരുവനന്തപുരം.  ഫോണ്‍: 0471 2474266.
(പി.ആര്‍.പി. 749/2019)

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 3,00,000 രൂപ വരെ ഈ പദ്ധതിയില്‍ തിരച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും.  അപേക്ഷ ഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ നിന്നും ജൂലൈ 15 മുതല്‍ വിതരണം ചെയ്യും.  പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 30 വരെ സ്വീകരിക്കും.  അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 25 നും 50 നും ഇടയ്ക്കു പ്രായമുള്ള മൂന്ന് മുതല്‍ നാലു പേര്‍ അടങ്ങുന്ന വനിതകളുടെ ഗ്രൂപ്പായിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍ സാഫ്, വിഴിഞ്ഞം ഫോണ്‍: 9847907161, 9746263300, 8138073864, 9633376107.
(പി.ആര്‍.പി. 750/2019)

തിരുവനന്തപുരം ജില്ലാ വ്യവസായ അദാലത്ത് ആഗസ്റ്റ് ഒന്നിന്

തിരുവനന്തപുരം ജില്ലാ വ്യവസായ അദാലത്ത് ഓഗസ്റ്റ് ഒന്നിന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ ചേരും.  തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തില്‍ ചെറുകിട വ്യവസായവും അനുബന്ധ മേഖലകളിലെ പ്രശ്‌നങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍, ഖനന മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ മന്ത്രി നേരിട്ട് പരിഗണിക്കും.  കൂടാതെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വ്യവസായ ലൈസന്‍സ്, ക്ലിയറന്‍സ്, നിരാക്ഷേപ പത്രങ്ങള്‍ എന്നിവയും പരിഗണിക്കും.  പരാതികളും അപേക്ഷകളും വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലെ ജില്ലാ വ്യവസായ ക്രേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ജൂലൈ 25 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ടു സ്വീകരിക്കുമെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടവ ജില്ലാ ജിയോളജി ഓഫീസില്‍ സമര്‍പ്പിക്കണമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756.
(പി.ആര്‍.പി. 751/2019)

വള്ളം / എന്‍ജിന്‍ ലൈസന്‍സുകള്‍
ജൂലൈ 25 ന് മുന്‍പ് പുതുക്കണം

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിന് ഒരു ഏകദിന പരിശോധന നടക്കുന്നതിന്റെ ഭാഗമായി എല്ലാ വള്ളം ഉടമസ്ഥരും വള്ളവും എന്‍ജിനും പരിശോധനക്ക് ഹാജരാക്കി നിര്‍ബന്ധമായും ലൈസന്‍സ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  ലൈസന്‍സ് പുതുക്കാത്ത യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും.  കടലില്‍ പോകുന്ന എല്ലാ വള്ളങ്ങളുടേയും ലൈസന്‍സ് ജൂലൈ 25 ന് മുമ്പ് പരിശോധനക്കു വിധേയമാക്കേണ്ടതാണ്.  നിലവിലില്ലാത്തതും നശിച്ചു പോയതുമായ വള്ളത്തിന്റെയോ എന്‍ജിന്റെയോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കി രജസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 752/2019)

LEAVE A REPLY

Please enter your comment!
Please enter your name here