Home NATIONAL പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് കടകംപള്ളി

പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് കടകംപള്ളി

കണ്ണൂര്‍:  ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ടുചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന്മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്നവരോട് പറഞ്ഞില്ലെങ്കില്‍ ബിജെപിയും കോണ്‍ഗ്രസും അവരെ തെറ്റിദ്ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിലെ പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് നിരീശ്വരവാദിയെന്ന് സ്വയം അവകാശപ്പെടുന്ന കടകംപള്ളി  ദൈവത്തിനെ കൂട്ടുപിടിച്ചത്‌. ഈ പണവും വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ട് മുകളിലൊരാളുണ്ടെന്ന് ഓര്‍മ്മ വേണമെന്നും കടകംപള്ളി പ്രസംഗത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here