Home NATIONAL പാവപ്പെട്ടവന്റ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നു

പാവപ്പെട്ടവന്റ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നു

തിരുവനന്തപുരം: വനിതാ മതിലെന്ന വര്‍ഗീയ മതിലിനു വേണ്ടി പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയ സാധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അംഗപരിമിതരും ആലംബഹീനരുമായ ക്ഷേമപെന്‍ഷന്‍കാരില്‍നിന്ന് പെന്‍ഷന്‍ നല്‍കുമ്പോള്‍ നൂറു രൂപ നിര്‍ബന്ധപൂര്‍വ്വം മതിലിനായി പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരതയാണ്. അതേ പോലെ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ലെന്ന് പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാ വര്‍ക്കമാരെയും അംഗനവാടി ജീവനക്കാരെയുമൊക്കെ ഭീഷണിപ്പെടുത്തുകയാണ്. സിപിഎം അനുകൂല സംഘടനകള്‍ വഴി ജീവനക്കാരെയും അധ്യാപകരെയും മതിലില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു. സ്ഥലം മാറ്റുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് ഭീഷണി.സര്‍ക്കാര്‍ ഓഫീസുകളില്‍ മതിലിന്റെ പ്രചാരണമല്ലാതെ മറ്റു ജോലികള്‍ നടക്കുന്നില്ല. ഭരണം മിക്കവാറും സ്തംഭിച്ച മട്ടാണ്. ഔദ്യോഗിക മെഷിനറിയെ ദുരുപയോഗപ്പെടുത്തുകയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഔദ്യോഗിക മെഷിനറിയെ പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here