Home KERALA പാലച്ചുവട് കൊലപാതകം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

പാലച്ചുവട് കൊലപാതകം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കൊച്ചി: പാലച്ചുവട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വാഴക്കാല സ്വദേശി അസീസ്,  മരുമകൻ അനീസ്, മകൻ മനാഫ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.

മാർച്ച് 9 നാണ് ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗീസിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ യുവാവിന്‍റെ മരണം സാദാചാരക്കൊലയാണെന്ന് പൊലീസ് കണ്ടെത്തി. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here