Home NATIONAL പാലക്കാട് നഗരസഭയില്‍ അവിശ്വാസം പാളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

പാലക്കാട് നഗരസഭയില്‍ അവിശ്വാസം പാളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

പാലക്കാട് : ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയില്‍ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസം ഇന്നു ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ശരവണന്‍ നാടകീയമായി നഗരസഭാംഗത്വം രാജിവച്ചു. ഇന്നു രാവിലെയാണു രാജിക്കത്ത് സെക്രട്ടറിക്കു കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

52 അംഗ നഗരസഭയില്‍ ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. യുഡിഎഫ് അവിശ്വാസത്തെ സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അംഗം രാജിവച്ചതോട 26 വോട്ടു മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തില്‍ അവിശ്വാസം പാസാകില്ല. സംസ്ഥാനത്തു ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്‌

LEAVE A REPLY

Please enter your comment!
Please enter your name here