കൊച്ചി: ഈ മാസം 30 ന് അകം പാതയോരത്തെ മുഴുവന്‍ അനധികൃത ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചെലവും നഷ്ടവും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. ബോർഡുകൾ നീക്കിയെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണം.
തദ്ദേശ ഭരണ പ്രിന്‍സിപ്പൽ സെക്രട്ടറി ദേശീയപാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു . കോടതിയുടെ 4 ഉത്തരവുകൾ വേണ്ട വിധം കണക്കിലെടുക്കാതിരുന്നതിന് കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. ഫ്ലക്സുകൾ നീക്കാന്‍ പൗരന്മാർക്ക് സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ മുന്‍ നിർദ്ദേശം അവഗണിച്ച കൊല്ലം കോർപ്പറേഷന് സെക്രട്ടറി അടുത്ത മാസം 12 ന് കോടതിയിൽ നേരിട്ട് ഹാജരാവാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു .