Home Uncategorized പാചകവാതക വില കുറച്ചു

പാചകവാതക വില കുറച്ചു

ന്യൂഡൽഹി: സബ്‍സിഡിയില്ലാത്ത പാചക വാതകങ്ങൾക്കുള്ള വില 120രൂപ 50 പൈസ കുറച്ചു. സബ്സിഡിയുള്ള പാചകവാതക വില സിലിണ്ടറിന് 5.91 രൂപയും കുറയും. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും. നിലവിൽ സബ്സിഡിയില്ലാത്ത പാചക വാതത്തിന് 689 രൂപയാണ്.

പുതിയ നിരക്ക് നിലവിൽ വരുമ്പോൾ സബ്സിഡിയില്ലാത്ത സിലണ്ടറിന് 494 രുപ 99 പൈസയും സബ്ഡിസിയുള്ളവയ്ക്ക് 500രൂപ 90 പൈസയും ആകും. സിലിണ്ടറിന് 6.52 രൂപ കുറച്ചതിനെ കൂടാതെ പാചകവാതകത്തിന്‍റെ സബ്സിഡി നിരക്ക് ഇത് രണ്ടാം തവണയാണ് കുറയ്‍ക്കുന്നത്. ജൂണിനും നവംബറിനും ഇടയിൽ സിലിണ്ടറുകളുടെ സബ്സിഡി നിരക്കിൽ 14.13 രൂപ കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here