Home Police പമ്പ മുതല്‍ സന്നിധാനം വരെ സുരക്ഷാ മേല്‍നോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു

പമ്പ മുതല്‍ സന്നിധാനം വരെ സുരക്ഷാ മേല്‍നോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു

തിരുവനന്തപുരം: പമ്പ മുതല്‍ സന്നിധാനം വരെ സുരക്ഷാ മേല്‍നോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കാണ് പമ്പയുടെ ചുമതല.

ഇന്നലെ ക്രമസമാധാനച്ചുമതലയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് എഡിജിപി അനില്‍ കാന്തും ഐജി മനോജ് അബ്രഹാമും ആയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ ഉന്നതപൊലീസുദ്യോഗസ്ഥരെ സന്നിധാനത്തേയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങള്‍ സൈബര്‍ഡോമിന്റെ നിരീക്ഷണത്തിലാണ്.
മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങളയച്ചാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ക്കെതിരെയും നടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here