Home NATIONAL പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പൊലീസ്

പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പൊലീസ്

സന്നിധാനം: പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പൊലീസ്. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുണ്ടെന്നു സംശയം തോന്നിയിരുന്നു. ഈ വാഹനത്തിലുള്ളവര്‍ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തി. എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നല്‍കി. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു.
പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാര്‍ത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here