Home Uncategorized പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകൾ റദ്ദാക്കി

പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകൾ റദ്ദാക്കി

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകൾ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകി.

നാളെ രാവിലെ 6 മുതൽ വൈകിട്ട്  6 വരെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ബസ്സുകള്‍ റദ്ദാക്കിയത്. നിലക്കൽ  ഇലവുങ്കൽ റൂട്ടിൽ ഇന്ന് കെഎസ്ആര്‍ടിസി ബസ്സുകൾക്ക് നേരെ കല്ലേറ് നടന്നിരുന്നു.  ഏഴിലധികം ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ശബരിമല തുലാമാസ പൂജകള്‍ക്കായി തുറന്ന ഇന്ന് നിലയ്ക്കലും പമ്പയിലും രൂക്ഷമായ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here