Home Uncategorized നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഹരികുമാറുമായുള്ള തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനം മാറ്റിയിടുന്നതിനിടെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. നെയ്യാറ്റിന്‍കര അതിയന്നൂര്‍ കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ (32)ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here