Home Uncategorized നെതർലാൻഡ്സിലെ യൂട്രെച്ച് നഗരത്തിലെ ട്രാമിൽ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു

നെതർലാൻഡ്സിലെ യൂട്രെച്ച് നഗരത്തിലെ ട്രാമിൽ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു

ആംസ്റ്റർഡാം: നെതർലാൻഡ്സിലെ യൂട്രെച്ച് നഗരത്തിലെ ട്രാമിൽ തിങ്കളാഴ്ച അ‌ജ്ഞാതന്റെ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് രാവിലെ 10.45നാണു സംഭവം. സംഭവത്തെ തുടർന്ന് ട്രാമുകളെല്ലാം സർവീസ് നിറുത്തിവച്ചു. സ്കൂളുകൾ അടച്ചിട്ടു. ട്രാം സ്റ്റേഷനു സമീപത്തെ അക്രമമുണ്ടായ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തോക്കുമായെത്തിയ ഒരാൾ ജനങ്ങൾക്കു നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നെന്നു രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

രക്ഷാപ്രവർത്തനം ആരംഭിച്ചതായും യൂട്രെച്ച് പൊലീസ് ട്വിറ്ററിൽ അറിയിച്ചു. ഹെലികോപ്ടറുകൾ അടക്കം ഉപയോഗിച്ചാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണു വിവരം. എന്നാൽ ഭീകരബന്ധത്തിന് സാദ്ധ്യതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here