ബോളിവുഡ് ആരാധകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. നവംബര്‍ 14 ന് നടന്ന ഒന്നാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരുവരും ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദീപികയും രണ്‍വീരും തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവക്കാറുണ്ട്. ദീപികയുടെ ചിത്രങ്ങള്‍ക്ക് രണ്‍വീര്‍ കമന്റ് ചെയ്യുന്നതും പതിവാണ്. ഇരുവരുടെയും പ്രണയം വിളിച്ചറിയിക്കുന്നതാണ് ഇരുവരും പങ്കുവക്കുന്ന ഓരോ പോസ്റ്റുകളും. അതിന് തെളിവാണ് ദീപികയുടെ പുതിയ ഇന്‍സ്റ്റഗ്രാമ് പോസ്റ്റ്.
രണ്‍വീര്‍ ധരിച്ച ടി-ഷര്‍ട്ടിന് പുറത്ത് ‘ലവ് ഇസ് എ സുപ്പര്‍ പവര്‍’ എന്ന് എഴുതിയ ചിത്രം പങ്കുവച്ച് ദീപിക ഇങ്ങനെ കുറിച്ചു ‘ആന്‍ഡ് യൂ മൈ സൂപ്പര്‍ ഡ്രഗ്’ ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കാബര്‍ ഖാന് സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.