Home NATIONAL നിപ വൈറസ് സ്ഥിരീകരിച്ചു

നിപ വൈറസ് സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപയെന്ന്് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധന ഫലം പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നിപയെന്ന സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുള്‍പ്പെടെയുള്ളവ ലഭ്യമാണെന്നും എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്. രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here