Home Uncategorized നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് ശിവസേന

നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് ശിവസേന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും നിലവില്‍ വരികയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ശിവസേന പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റാവത്ത് പ്രതികരിച്ചു. ബിജെപി സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ടു ഞങ്ങളും സ്വന്തം കാര്യം മാത്രം നോക്കുന്നു. പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ അവര്‍ക്കു വിജയിക്കാന്‍ സാധിക്കില്ലെന്നും റാവത്ത് പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here