Home Uncategorized നായനാരും വിഎസും ചെയ്യാന്‍ മടിച്ചതാണ് പിണറായി ചെയ്തതെന്ന് രമേശ് ചെന്നിത്തല.

നായനാരും വിഎസും ചെയ്യാന്‍ മടിച്ചതാണ് പിണറായി ചെയ്തതെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം:  ഇ കെ നായനാരും വിഎസും ചെയ്യാന്‍ മടിച്ചതാണ് പിണറായി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും രമേശ് ചെന്നിത്തല രംഗത്തെത്തി. കുടിവെള്ളം ചോദിക്കുന്നവര്‍ക്ക് ബിയര്‍ കൊടുക്കുന്ന സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


അഴിമതിയെ കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടുപറഞ്ഞതല്ല. വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് അഴിമതി പുറത്തുകൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഗത്യന്തരമില്ലാതെ ലൈസന്‍സ് നല്‍കാനുള്ള നീക്കം പിന്‍വലിച്ചത് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന് പേടിച്ചാണ്. ഇനി കേരളത്തില്‍ വരാന്‍ ഇരിക്കുന്നത് വഴിനീളെ ബിയര്‍ പബ്ബുകളായിരിക്കും. കട്ട മുതല്‍ തിരിച്ചു കൊടുത്താല്‍ അഴിമതി അഴിമതി അല്ലാതാകില്ല. എക്‌സൈസ് വകുപ്പിനെ കറവപ്പശുവാക്കി. ഇനിയും അഴിമതി ന്യായീകരിച്ചു നടപടികളുമായി മുന്നോട്ട് പോയാല്‍ വന്‍ പ്രക്ഷോഭം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here