Home Uncategorized നവ കേരളമല്ല നവ കൈരളി നിര്‍മ്മാണമാണ് നടക്കുന്നത്; പ്രവാസികള്‍ കാശ് കളയരുതെന്ന് കെ.മുരളീധരന്‍

നവ കേരളമല്ല നവ കൈരളി നിര്‍മ്മാണമാണ് നടക്കുന്നത്; പ്രവാസികള്‍ കാശ് കളയരുതെന്ന് കെ.മുരളീധരന്‍

ദുബായ്: കേരളത്തില്‍ നവകേരള നിര്‍മാണമല്ല ഇപ്പോള്‍ നടക്കുന്നത്. നവ ‘കൈരളി’ നിര്‍മാണമാണ്. പ്രവാസികളാരും ഇതിനായി കാശ് കളയരുത്.  ഭക്തര്‍ സ്വാമി ശരണം എന്നു വിളിക്കുമ്പോള്‍ സര്‍ക്കാര്‍ സരിത ശരണം എന്നാണ് വിളിക്കുന്നതെന്ന് കെ.പി.സി.സി പ്രചാരക സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍ എംഎല്‍എ. ഇതു കേരളത്തിന്റെ മുഖ്യമന്ത്രിക്കു നാണക്കേടാണ്.

കേരള സഹകരണ ഫെഡറേഷന്റെ രാജ്യാന്തര സഹകരണ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പ്രളയക്കെടുതിയില്‍പ്പെട്ട അവരവര്‍ക്ക് അറിയാവുന്ന ആളുകള്‍ക്കു സഹായം ചെയ്യുകയാണ് വേണ്ടത്. ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. ഇതില്‍ വിശ്വാസമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here