Home Cinema നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ച സണ്ണി ലിയോണിനെതിരെ വിമര്‍ശനം

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ച സണ്ണി ലിയോണിനെതിരെ വിമര്‍ശനം

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനം.  ഭര്‍ത്താവിനൊപ്പം മെക്സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രമാണ് സണ്ണി ലിയോണിന് നേരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് സണ്ണി ലിയോണ്‍ പങ്കു വച്ചത്.

അസഭ്യകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് പ്രതികരണമായി ലഭിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നു തുടങ്ങുന്ന കമന്റുകളില്‍ ഏറിയ പങ്കും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണ്. ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here