Home KERALA നഗരസഭാ യോഗത്തിനിടെ നടന്നകയ്യാങ്കളിക്ക് ശേഷം കുഴഞ്ഞു വീണ്‌ കൗൺസിലർ മരിച്ചു

നഗരസഭാ യോഗത്തിനിടെ നടന്നകയ്യാങ്കളിക്ക് ശേഷം കുഴഞ്ഞു വീണ്‌ കൗൺസിലർ മരിച്ചു

ആലപ്പുഴ: കായംകുളം നഗരസഭാ യോഗത്തിനിടെ നടന്നകയ്യാങ്കളിക്ക് ശേഷം കുഴഞ്ഞുവീണ സിപിഎം കൗൺസിലർ മരിച്ചു. എരുവ വാർഡ് കൗൺസിലർ വി. എസ് അജയനാണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജയൻവ്യാഴാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.  ബുധനാഴ്ച നഗരസഭയുടെ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നത് തീരുമാനിക്കാൻ ചേർന്ന കൗൺസിൽ യോഗമായിരുന്നു കയ്യാങ്കളിയിൽ കലാശിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമിലാ അനിമോൻയു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവിനെതിരെ പരാമർശം നടത്തിയതോടെയാണ് ബഹളം ആരംഭിച്ചത്. ബഹളത്തിനിടയിൽ യു.ഡി.എഫ്. അംഗം ഷാനവാസിനു നേരേയുണ്ടായ കയ്യേറ്റ ശ്രമത്തോടെയാണ് കയ്യാങ്കളി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here