Home Uncategorized ദേവസ്വം ബോര്‍ഡ് നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുബവും അയ്യപ്പ സേവാ സംഘവും

ദേവസ്വം ബോര്‍ഡ് നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുബവും അയ്യപ്പ സേവാ സംഘവും

പന്തളം: ശബരിമല സ്ത്രീ പ്രവേശന തര്‍ക്കം തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുബവും അയ്യപ്പ സേവാ സംഘവും. പന്തളം രാജകുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുമെന്നും നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ തുടരില്ലെന്നും പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ പറഞ്ഞു. വെറുതെ ചര്‍ച്ച നടത്തിയിട്ടു കാര്യം ഇല്ലെന്നാണ് പന്തളം കുടുംബത്തിന്റെ നിലപാട്.

സുപ്രീംകോടതി വിധിതക്തെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടാതെ നോക്കണം എന്നാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്. നട തുറക്കുന്നതിന്റെ തലേ ദിവസത്തെ ചര്‍ച്ചയോടെ സമരം തണുപ്പിക്കാന്‍ ആകുമോ എന്നാണ് ബോര്‍ഡ് നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here