Home NATIONAL ദീപാവലിപടക്കം: സുപ്രീംകോടതി നിയന്ത്രണം പാലിക്കുമെന്ന് ഡി.ജി.പി

ദീപാവലിപടക്കം: സുപ്രീംകോടതി നിയന്ത്രണം പാലിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ചു പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉത്തരവ് പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും ആവശ്യപ്പെട്ടു.


നിശ്ചിത സ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വില്‍പന അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതതു സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ കോടതിയലക്ഷ്യ നടപടിക്കു വിധേയരാകേണ്ടിവരുമെന്നും ഡിജിപി ഉത്തരവില്‍ അറിയിച്ചു.
ദീപാവലി ദിവസത്തിലും മറ്റ് ആഘോഷ ദിവസങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ പത്തു വരെയാക്കി കോടതി നിജപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു രാത്രി 11.55 മുതല്‍ 12.30 വരെയാണു പടക്കം പൊട്ടിക്കുന്നതിനു കോടതി അനുമതി നല്‍കിയിട്ടുളളത്

LEAVE A REPLY

Please enter your comment!
Please enter your name here